Editor's ChoiceKerala NewsLatest NewsLocal NewsNationalNews
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ദർശന നിയന്ത്രണങ്ങളിൽ ഡിസംബർ ഒന്നു മുതൽ ഇളവ്

തിരുവനന്തപുരം / കോവിഡ് കാരണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഡിസംബർ ഒന്നു മുതൽ ഇളവ് അനുവദിച്ചു. ഡിസംബർ ഒന്നു മുതൽ ക്ഷേത്രത്തിലെ നാലു നടകളിലൂടെയും പ്രവേശനം അനുവദിക്കും. മുതിർന്ന പൗരന്മാർക്കും ദർശനാനുമതി, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവയ്ക്കും സൗകര്യം നൽകും. പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെയും 5.15 മുതല്‍ 6.15 വരെയും പത്തുമുതല്‍ 12.00 വരെയും വൈകുന്നേരം 5.00 മുതല്‍ 6.10 വരെയുമാണ് ദര്‍ശന സമയം.