Kerala NewsLatest NewsPoliticsUncategorized
അദ്യടേമിൽ മന്ത്രിസ്ഥാനം നിർബന്ധമില്ല, മുന്നണിയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറെന്ന് ആന്റണി രാജു
തിരുവനന്തപുരം: ആദ്യ ടേമിൽ മന്ത്രിപദം നിർബന്ധമില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ്. പിടിവാശിയില്ലെന്നും മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ആന്റണിരാജു. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
അതേസമയം, ഓരോ കക്ഷികൾക്കുമുള്ള മന്ത്രിമാരെ തീരുമാനിക്കാൻ ഇടതുമുന്നണിയുടെ നിർണായക യോഗം എകെജി സെന്ററിൽ ചേരും. 11 മണിക്കാണ് യോഗം. ഒരു എം.എൽ.എ വീതമുളള അഞ്ച് കക്ഷികളാണ് ഇടതുമുന്നണിയിലുള്ളത്. ഇവർക്ക് മന്ത്രിസ്ഥാനം ടേം അടിസ്ഥാനത്തിൽ നൽകിയേക്കുമെന്നാണ് സൂചന. കെ.ബി.ഗണേഷ്‌കുമാറും ആന്റണി രാജുവും ആദ്യം മന്ത്രിസഭയിലെത്തിയേക്കും. ഇന്നത്തെ മുന്നണിയോഗത്തിന് ശേഷം നാളെ മന്ത്രിമാരെ തീരുമാനിക്കും. സി.പി.ഐയ്ക്ക് നാലുമന്ത്രിമാരും പുതുമുഖങ്ങളായിരിക്കും.