CrimeKerala NewsLatest NewsLocal NewsNews
തെളിവെടുപ്പിനിടെ കൊലക്കേസിലെ പ്രതി ചാടിപ്പോയി.

പാലക്കാട് തെളിവെടുപ്പിനിടെ പ്രത്രി ചാടിപ്പോയി. തെങ്കര കരിമ്പിൻ കുന്നിലാണ് കൊലക്കേസിലെ പ്രതി തെളിവെടുപ്പിനിടെ ചാടിപ്പോയത്. കരിമ്പിൻകുന്ന് ആദിവാസി കോളനിയിലെ രാജനാണ് രക്ഷപ്പെട്ടത്. ഈ മാസം 18 ന് അമ്മവനായ രാജനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് രാജനെ അറസ്റ്റ് ചെയ്തിരുന്നത്. രാവിലെ പത്തു മണിയോടെ കോളനിക്ക് സമീപത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സി.ഐയെ തള്ളിമാറ്റി പ്രതി ഓടി രക്ഷപെടുകയായിരുന്നു. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതിയ്ക്ക് പോലീസ് വിലങ്ങുവെച്ചിരുന്നില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തിയിട്ടുണ്ട്. സമീപത്തെ റബർത്തോട്ടലൂടെയാണ് പ്രതി ഓടിയതെന്ന് സമീപവാസികൾ പറഞ്ഞു.മണ്ണാർക്കാട് സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.