പോലീസ് നിയമ ഭേദഗതി മാധ്യമങ്ങള്‍ക്കാകെ കൂച്ചുവിലങ്ങിടുന്ന കരിനിയമമായി മാറരുത്.

കേരള സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് സംവിധായകന് വിനയന് ഫെയ്സ് ബുക്ക് പോസ്റ്റ്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പോലീസ് നിയമ ഭേദഗതി മാധ്യമങ്ങള്‍ക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുതെന്ന് വിനയന് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,
പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാധ്യമങ്ങള്‍ക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.. പക്ഷേ സൈബര്‍ ബുള്ളിയിംഗ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി ഫലത്തില്‍ അഭിപ്രായ സ്വാതന്ത്യത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന പോലീസ് രാജിലോട്ടു മാറിയാല്‍ എന്താകും സ്ഥിതി..? ഭാവിയില്‍ അതിനു പോലും ഇട നല്കുന്ന രീതിയിലാണ് ഈ നിയമ ഭേദഗതി എന്നത് നിര്‍ഭാഗ്യകരമാണ്.. ആര്‍ക്കും പരാതി ഇല്ലങ്കിലും പോലീസിനു കേസെടുക്കാന്‍ കഴിയുന്ന കോഗ്നിസബിള്‍ ആക്ട് വലിയ അപകടകാരിയാണ്.. ഈ നിയമത്തിനു വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രായോഗികമാക്കിയില്ലങ്കില്‍ അതു മാദ്ധ്യമ സ്വാതന്ത്യ ത്തിനു നേരെയുള്ള കടന്നു കയറ്റമാകും എന്ന കാര്യത്തില്‍ സംശയമില്ല. വിനയൻ കുറിച്ചിരിക്കുന്നു.