അഭയാകേസ് എസ്.ഐ വി.വി.അഗസ്റ്റിൻ ഇൻക്യുസ്റ്റ് റിപ്പോർട്ടിൽ കൃത്രിമം കാട്ടി,ഡി.വൈ.എസ്.പി കെ.സാമുവൽ തൊണ്ടി മുതലുകൾ നശിപ്പിച്ചു.

തിരുവനന്തപുരം/ സിസ്റ്റർ അഭയ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ വി.വി.അഗസ്റ്റിൻ ഇൻക്യുസ്റ്റ് റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ഡി.വൈ.എസ്.പി കെ.സാമുവൽ കേസിലെ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ച് കളഞ്ഞതും പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. തിരുവനന്ത പുരം സിബിഐ കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വാദത്തിനിടെ യാണ് പ്രോസിക്യൂട്ടർ നവാസ് ഇക്കാര്യം കോടതി മുൻപാകെ ചൂണ്ടി ക്കാട്ടുകയായിരുന്നു. അതിനാലാണ് ഈ രണ്ട് ഉദ്യോഗസ്ഥരെ പ്രതിയാ ക്കി സിബിഐ കുറ്റപത്രം കൊടുത്തതെന്ന് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ കോടതിയിൽ പറയുകയായിരുന്നു.
പയസ് ടെൻറ് കോൺവെന്റിലെ അടുക്കളയിൽവച്ച് സിസ്റ്റർ അഭയ കൊല്ലപ്പെട്ടപ്പോൾ ആ സമയത്ത് അടുക്കളയോട് ചേർന്ന മുറിയിൽ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റർ സെഫി അറിയാതെ അവിടെ ഒന്നും സംഭവിക്കില്ലെന്ന് സാക്ഷിമൊഴികളും ശക്‌തമായ തെളിവുക ളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കഴിഞ്ഞ നാലു ദിവസമായി തുടർച്ചയായി അന്തിമ വാദം നടത്തി വരുകയായിരുന്നു. ചൊവ്വാഴ്ച പ്രതിഭാഗം വാദം തുടങ്ങും.