Kerala NewsLatest NewsLocal NewsNewsPolitics

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി, ബിജെപിസംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കരിദിനമാചരിക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കരിദിനമാചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കാനും കെ.സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ കോലംകത്തിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വാര്‍ഡുതലത്തില്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

സ്വര്‍ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്ക്കാകെ നാണക്കേടാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button