അന്വേഷണത്തിനായി യുഎഇ വിളിപ്പിച്ചു, അഡ്‌മിൻ അറ്റാഷെയും യു എ എയിലേക്ക് മടങ്ങി.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് പിടിക്കുമ്പോൾ തിരുവനതപുരത്ത് ഉണ്ടായിരുന്ന യുഎഇ പൗരനായ അഡ്‌മിൻ അറ്റാഷെയും നാട്ടിലേക്ക് മടങ്ങി. അഡ്‌മിൻ അറ്റാഷെയായ അബ്ദുള്ള സയ്‌ദ് അൽഖത്താനിയാണ് അറ്റാഷെയ്‌ക്ക് പിന്നാലെ യുഇഎയിലേക്ക് മടങ്ങിയത്. യുഎഇ യിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അഡ്‌മിൻ അറ്റാഷെയെ വിളിപ്പിച്ചിരിക്കുകയാണെന്നാണ് പറയുന്നത്. ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. 15 ദിവസങ്ങൾക്കുള്ളിൽ മടങ്ങി എത്തുമെന്നാണ് കോൺസുലേറ്റ് ജീവനക്കാരോട് അഡ്‌മിൻ അറ്റാഷെ പറഞ്ഞിട്ടുള്ളത്.
കോൺസുലേറ്റിലുണ്ടായിരുന്ന കോൺസുൽ ജനറൽ ഉൾപ്പെടെ ഏഴ് യുഎഇ പൗരന്മാരിൽ കോൺസുൽ ജനറലും മറ്റ് നാലു പേരും മൂന്ന് മാസംമുമ്പ് നാട്ടിലേക്ക് മടങ്ങി. സ്വർണക്കടത്തിൽ അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകം അറ്റാഷെയും രാജ്യംവിടുകയായിരുന്നു. അറ്റാഷെ മടങ്ങിയ ശേഷം മുഴുവൻ സമയവും നഗരത്തിലെ ഫ്ലാറ്റിലായിരുന്നു അഡ്‌മിൻ അറ്റാഷെ കഴിഞ്ഞിരുന്നത്. അത്യാവശ്യങ്ങൾക്ക് മാത്രമാണ് കോൺസുലേറ്റിലേക്ക് പോയിരുന്നത്. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അഡ്‌മിൻ അറ്റാഷെയായ അബ്ദുള്ള സയ്‌ദ് അൽഖത്താനിക്കു പകരമായി യുഎഇ സ്വദേശിയായ മെബ്‌റൂഖെന്നയെ കോൺസുലേറ്റിലേക്ക് നിയമിച്ചിട്ടുണ്ട്. ഇയാൾ തിങ്കളാഴ്‌ച ചുമതലയേൽക്കുകയാണ്.