കാസർഗോഡ് രണ്ട് കോസ്റ്റ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി.

കാസർഗോഡ് / കാസർഗോഡ് കോസ്റ്റ് പൊലീസിലെ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ അനധികൃത മൽസ്യ ബന്ധനക്കാർ തട്ടിക്കൊണ്ടുപോയ ശേഷം വിട്ടയച്ചു. കോസ്റ്റ് പൊലീസിലെ സുബീഷ്, രഘു എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കുമ്പളയിൽ കടലിൽ ഇരുവരും പരിശോധന നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മംഗളൂരുവിൽ നിന്ന് മത്സ്യബന്ധനത്തിനായി എത്തിയ സംഘം അനധികൃതമായി മത്സ്യബന്ധനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ബോട്ടിലേയ്ക്ക് പ്രവേശി ക്കുകയും കരയ്ക്ക് അടുപ്പിക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു. എന്നാൽ ബോട്ടിലുണ്ടായിരുന്നവർ ഇതിന് വഴങ്ങിയില്ല. അവർ ബോട്ട് മംഗലാപുരത്തെ ബന്ദറിലേയ്ക്ക് ഓടിച്ച് പോയി. പത്തൊൻപത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന് യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥരെ കാസർഗോഡ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഇടപെട്ടാണ് മോചിപ്പിക്കുന്നത്. ഇവരെ തിരിച്ചെത്തിക്കാൻ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.