CrimeDeathEditor's ChoiceLatest NewsLocal NewsNationalNewsTamizh nadu

ഇരുപത് ദിവസം മുൻപേ മരിച്ചു കഴിഞ്ഞ വനിതാ കോൺസ്റ്റബിളിള്‍ ഉറക്കത്തിലാണെന്നും എഴുന്നേറ്റു വരുമെന്നുമാണ് അവരെ തേടി സഹപ്രവർത്തകരായ പോലീസുകാർ വീട്ടു മുറ്റത്തെത്തുമ്പോഴും സഹോദരിയും പാസ്റ്ററും ഒക്കെ പറഞ്ഞത്. കൊലപ്പെടുത്തിയ കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു അപ്പോൾ.

മധുര / ഇരുപത് ദിവസം മുൻപേ മരിച്ചു കഴിഞ്ഞ തമിഴ്നാട്ടിലെ വനിതാ കോൺസ്റ്റബിളിള്‍ നല്ല ഉറക്കത്തിലാണെന്നും എഴുന്നേറ്റു വരുമെന്നുമാണ് അവരെ തേടി സഹപ്രവർത്തക രായ പോലീസുകാർ വീട്ടു മുറ്റത്തെത്തുമ്പോഴും സഹോദരിയും പാസ്റ്ററും ഒക്കെ പറഞ്ഞത്. കൊലപ്പെടുത്തിയ കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു അപ്പോൾ. ദുരൂഹ മരണത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ സഹോദരിയേയും ഒരു ക്രിസ്ത്യൻ പാസ്റ്ററേയുമാണ് ഡിണ്ടിഗൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

38കാരിയായ അണ്ണൈ ഇന്ദിരയുടെ ദുരൂഹ മരണത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ ക്രൂരമായ കൊലപാതകത്തിന് ശേഷം 20 ദിവസങ്ങൾ മൃതദേഹം വീട്ടിലെ തന്നെ സൂക്ഷിച്ചിരുന്ന കഥയാണ് പുറത്ത് വരുന്നത്. സഹോദരിയായ വാസുകിയും ക്രിസ്ത്യൻ പാസ്റ്ററായ സുദര്‍ശൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തമിഴ്നാട് പൊലീസിലെ കോൺസ്റ്റബിൾ ആയായിരുന്ന അണ്ണൈ ഇന്ദിര പാൽരാജ് എന്നയാളെ വിവാഹം കഴിച്ചിരുന്നതായി പറയുന്നുണ്ട്. എന്നാല്‍, രണ്ട് വര്‍ഷം മുന്‍പ് പാൽരാജ് മതം മാറുന്നതിന് വിസമ്മതിച്ചതോടെ വിവാഹബന്ധം വേര്‍പിരിയുകയായിരുന്നു. പിന്നീട് സഹോദരിക്കും രണ്ട് മക്കള്‍ക്കും പാസ്റ്ററായ സുദര്‍ശനുമൊപ്പം അണ്ണൈ ഇന്ദിരാ താമസിച്ചു വരുകയായിരുന്നു.


രണ്ട് മാസങ്ങള്‍ക്ക് മുൻ‍പ് ചില ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു അണ്ണൈ ഇന്ദിര ജോലിയിൽ നിന്നും സ്വയം വിരമിക്കാന്‍ അപേക്ഷിച്ചിരുന്നു. നവംബര്‍ 16 മുതൽ ഇവര്‍ തുടർന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കേണ്ട സമയം കഴിഞ്ഞിട്ടും അണ്ണൈ ഇന്ദിര എത്താതായതോടെ സഹപ്രവര്‍ത്തകര്‍ വീട് തേടി എത്തി.അണ്ണൈ ഇന്ദിരയെ തേടി സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടിലിനുള്ളിൽ നിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അണ്ണൈ ഇന്ദിരയുടെ മൃതദേഹം അഴുകി തുടങ്ങിയിരിക്കുന്നു എന്നും, ഉറങ്ങുകയാണ് എഴുന്നേറ്റു വരുമെന്നുമാണ് ബന്ധുക്കൾ പറഞ്ഞതെന്നുമാണ് വനിതാ പോലീസ് സംഘം റിപ്പോർട്ട് നൽകിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇന്ദിര മരിച്ചിട്ട് 20 ദിവസങ്ങളോളം കഴിഞ്ഞതായി പോലീസിന് വ്യക്തമാവുന്നത്. ഡിസംബര്‍ ഏഴിന് ഇവര്‍ മരണപെട്ടു എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സ്ഥലത്ത് എത്തിയിട്ടും ഇന്ദിര ഉറങ്ങുകയാണെന്നും ഉടൻ തന്നെ എഴുന്നേൽക്കുമെന്നുമാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. മരണത്തിൽ നിന്നും ഇവര്‍ ഉയര്‍ത്തെഴുന്നേൽക്കു മെന്നാണ് ഇവര്‍ കരുതിയിരുന്നതെന്നും അതാണ് മൃതദേഹം സൂക്ഷിക്കുന്നതിന് കാരണമെന്നും പോലീസ് വിലയിരുത്തുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ, വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയയാണ് സഹോദരിയായ വാസുകിയും ക്രിസ്ത്യൻ പാസ്റ്ററായ സുദര്‍ശനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button