DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
പിഎസ്‌സിയുടെ ക്രൂരത, 76–ാം റാങ്കുകാരനായിരുന്ന ഉദ്യോഗാർത്ഥി മനംനൊന്ത് ജീവനൊടുക്കി.

പിഎസ്‌സി റദ്ദാക്കിയ എക്സൈസ് ലിസ്റ്റിൽ 76–ാം റാങ്കുകാരനായിരുന്ന ഉദ്യോഗാർത്ഥി മനംനൊന്ത് ജീവനൊടുക്കി.
തിരുവനന്തപുരം കാരക്കോണം സ്വദേശി അനു (29) ആണ് ആത്മഹത്യ ചെയ്തത്. പിഎസ്‌സി റദ്ദാക്കിയ എക്സൈസ് ലിസ്റ്റിൽ 76–ാം റാങ്കുകാരനായിരുന്ന അനു ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മാനസികമായി നിരാശയിലായിരുന്നു. കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചിരുന്നു.
