ബാലഭാസ്കറിന്റെ മരണം;അന്വേഷണം വേണമെന്ന് കുടുംബം

അന്വേഷണം വേണമെന്ന് പിതാവ് കെ സി ഉണ്ണി കോടതിയില്‍
……………………………………………………………………………………………………………………………….
തിരുവനന്തപുരം:വയലിനിസ്റ്റായ ബാലഭാസ്കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി കോടതിയില്‍.കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൂടുതൽ അന്വേഷണം വേണമെന്ന് ആവിശ്യപെട്ടത്. കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹര്‍ജിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവിശ്യപെടുകയും ചെയ്തു .പൊലീസിന് പുറമേ ബാലഭാസ്കറിന്റേത് അപകട മരണമെന്നായിരുന്നുവെന്നും ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് സിബിഐ കണ്ടെത്തിയിരുന്നത് . ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സിബിഐ കഴിഞ്ഞ വര്‍ഷം സിജെഎം കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ടും സമര്പ്പിപ്പിക്കുകയും ചെയ്തു .
ഇതിനെതിരെയാണ് ബാലഭാസ്കറിന്റെ പിതാവ് ഇപ്പോൾ കോടതിയെ സമീപിചിരിക്കുന്നത്.സിബിഐ നടത്തിയ അന്വേഷണത്തില്‍ വിശ്വാസമില്ലന്നും കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത് കോടതിയോട് മതമാണ് ഇപ്പോൾ വിശ്വാസമുള്ളതെന്നും പിതാവ് ഉണ്ണി വ്യക്തമാക്കി. കോടതിയോട് അപേക്ഷിക്കാന്‍ മാത്രമാണ് നമുക്ക് സാധിക്കുന്നത്. അതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. കോടതി ശക്തമായി ഇടപെട്ടാല്‍ ചിലപ്പോള്‍ സത്യം പുറത്തുവരുമെന്നും കെ സി ഉണ്ണി ആവശ്യപ്പെട്ടു.