Kerala NewsLatest NewsLocal NewsNationalNews

സ്വപ്നക്കാര്യം പോലെ, മുഖ്യൻ പാവം ഒന്നുമറിയുന്നില്ല.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
തന്റെ ഓഫീസുമായി ബന്ധപ്പെട്ട് സ്വപ്ന സുന്ദരി, സ്വപ്ന സുരേഷ് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമൊത്ത് കാട്ടിക്കൂട്ടിയ ലീലാ വിലാസങ്ങൾ ഒന്നും അറിയാത്ത പാവം മുഖ്യമന്ത്രി, സ്വന്തം ഓഫീസിൽ നടക്കുന്ന പല അറിയേണ്ട കാര്യങ്ങളും ഇപ്പോഴും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന് അതുകൊണ്ടാണ് മുഖ്യൻ പറഞ്ഞത്. പാവം മുഖ്യൻ ഒന്നും അറിയുന്നില്ല, അതാണ് ശരി.

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആരോപിച്ചു മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചതിന് പിറകെയാണ് സിപിഎം അനുഭാവികളും മറ്റും, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ആരോഗ്യകരമായ സംവാദം നടക്കട്ടേയെന്നും അനാരോഗ്യകരമായി പോകേണ്ടതില്ലെന്നുമാണ് പ്രതികരിച്ചത്. മുഖ്യന്റെ പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മുഖ്യന്റെ ഓഫിസ് കേന്ദ്രീകരിച്ചു സൈബര്‍ ആക്രമണ നിര്‍ദേശം പോയതായും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പരോക്ഷമായി ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

എന്റെ പ്രസ് സെക്രട്ടറിയും ഒരു മാധ്യമ പ്രവര്‍ത്തകനാണ്. നിങ്ങള്‍ തമ്മില്‍ സംവാദമുണ്ടെങ്കില്‍ ആരോഗ്യകരമായി സംവദിച്ചു തീര്‍ക്കുന്നതാണു നല്ലത്. സൈബര്‍ ആക്രമണവും ആരോഗ്യകരമായ വിമര്‍ശനവും സംവാദവും അഭിപ്രായം പറയുന്നതുമെല്ലാം വ്യത്യസ്തമാണ്. ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല. നിങ്ങള്‍ വ്യക്തിപരമായി തെറ്റ് ചെയ്തു എന്നു പറയുന്നില്ല. ചില മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പര്യമനുസരിച്ചു നിലപാടെടുക്കുന്നു എന്നാണ് പറഞ്ഞത്. വിമര്‍ശിച്ച നിങ്ങളെ കൈകാര്യം ചെയ്യണം എന്ന സമീപനം ഞാനോ ഞങ്ങളുടെ ആളുകളോ എടുത്തിട്ടുണ്ടോ? എന്നും, നിങ്ങള്‍ക്ക് ആക്ഷേപമായി തോന്നുന്ന കാര്യങ്ങള്‍ ഇതില്‍ ഏതു പട്ടികയിലാണു പെടുന്നതെന്നു നോക്കട്ടെ എന്നുമാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പത്രലേഖകരോട് തിരികെ ചോദിച്ചത്.

മുഖ്യന്റെ വാക്കുകളിൽ തന്നെ, സർക്കാരിന്റെ ശമ്പളം പ്രതിമാസം എണ്ണിവാങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ പത്രപ്പണിയെടുക്കുന്നവർ ഉണ്ടെന്നതാണ് ഇത് വിളിച്ചറിയിക്കുന്നത്. അവർ നടത്തുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നു പറയുന്നു. ഒപ്പം അത്തരം നടപടികളെ ന്യായീകരിച്ചുകൊണ്ട് ആരോഗ്യകരമായ സംവാദം നടക്കട്ടേയെന്നും അനാരോഗ്യകരമായി പോകേണ്ടതില്ലെന്നും പറയുന്നു. പത്രലേഖകരുമായി ബന്ധപ്പെട്ട കാര്യത്തിൽ, അവരുടെ നേർക്കുനേർ ഇരുന്ന് ഇത്തരം അവിശ്വനീയമായ കാര്യങ്ങൾ വിളമ്പുന്ന മുഖ്യമന്ത്രി പറയുന്ന എന്തിനെയാണ്, ഏതിനെയാണ് കേരളത്തിലെ മാധ്യമങ്ങൾക്ക് വിശ്വസിക്കാനാവുക. ജനത്തിന് വിശ്വസിക്കാനാവുക. അത് കൂടി ഇക്കാര്യത്തിൽ ഗൗരവം വധിപ്പിക്കുന്നതാണ്. ഒന്ന് കൂടി പച്ചയായി പറഞ്ഞാൽ മുഖ്യമന്ത്രി പറയുന്ന പലകാര്യങ്ങളും, മാധ്യമപ്രവർത്തകർക്കും, ജനങ്ങൾക്കും വിശ്വസിക്കാൻ കഴിയാതെയായിരിക്കുന്നു. അതായത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ ശരിയുണ്ടെന്ന ഉള്ള വിശ്വാസം ആകെ മൊത്തം നഷ്ടപ്പെട്ടിരിക്കുന്നു.

മാധ്യമ പ്രവർത്തകർക്കെതിരെ ഉണ്ടായ ആക്രമങ്ങളെ ന്യായീകരിക്കുന്നത്തിൽ മുഖ്യനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന നിലപാടാണ് എൽ ഡി എഫ് കൺവീനർ പട്ടം അലങ്കരിച്ചിരിക്കുന്ന എം വിജയരാഘവന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ 2 മാധ്യമപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ച് പ്രചാരണം നടക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോൾ, ‘മനോരമയും ഏഷ്യാനെറ്റുമല്ലേ, അവരൊക്കെ മറ്റ് പലരുടെയും കുടുംബജീവിതമെടുത്ത് പല അക്രമണവും നടത്തുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മാത്രം ആരെയും, കുടുംബത്തെ അടക്കം ആക്രമിക്കാനുള്ള സ്വാതന്ത്രമുണ്ടോ’ എന്നായിരുന്നു വിജയരാഘവന്റെ ചോദ്യം.
പണ്ട് തന്റെ വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ പ്രചാരണം നടത്തിയിട്ടുണ്ട്. ഒരാള്‍ക്കെതിരെയുള്ള വിമര്‍ശനം അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഉപയോഗിച്ച് നടത്തരുതെന്ന് അഭിപ്രായമുള്ളയാളാണ് ഞാന്‍. രാഷ്ട്രീയക്കാരെയും അവരുടെ കുടുംബങ്ങളെയും വിമര്‍ശിക്കുമ്പോള്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം. മാധ്യമങ്ങളും നിയന്ത്രണം പാലിച്ചാല്‍ കൊള്ളാം എന്നാണ് വിജയരാഘവന്‍ പറഞ്ഞത്. പെട്ടിമുടി ദുരന്തം ഉണ്ടായ സ്ഥലം സന്ദർശിച്ചശേഷം പത്രലേഖകരോട് സംസാരിക്കവെയാണ് വിജയരാഘവന്റെ ഈ മാധ്യമ വിരുദ്ധ പ്രതികരണമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button