Kerala NewsLatest News
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത് 2.2 കിലോ സ്വര്‍ണം
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി രഹസ്യമായി കടത്താന്‍ ശ്രമിച്ച 2.198 കിലോ സ്വര്‍ണം പിടിച്ചെടുത്തു. മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം കടുങ്ങൂത്ത് സ്വദേശി റഷീദിനെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കസ്റ്റഡിയില്‍ എടുത്തു.
ബഹറിനില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സ്വര്‍ണം മിശ്രിതമാക്കി കാലുകളില്‍ കെട്ടിവെച്ച നിലയിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്ന് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി. കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് നിത്യസംഭവമാകുകയാണ്.