Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി നടക്കുന്നത് നേട്ടങ്ങളെ കരിവാരിതേക്കാനുള്ള ശ്രമം


കെ ടി ജലീലിനും ബിനീഷ് കൊടിയേരിക്കും പിന്നാലെ മന്ത്രി ഇ പി ജയരാജനുമെതിരെ പ്രതിപക്ഷ ബി ജെ പി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രതിപക്ഷത്തിൻ്റെ നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. കോന്നി മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷമാണ് ലൈഫ്മിഷ
നുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷത്തിന് ശക്തമായ ഭാഷയിൽ മറുപടി മുഖ്യമന്ത്രി മറുപടി നൽകിയത്.സർക്കാരു
ണ്ടാക്കിയ നേട്ടങ്ങളിൽ വിറളി പൂണ്ട് സർക്കാറിൻ്റെ പ്രതിഛായയെ കരിവാരി തേക്കാൻ ചിലർ നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാൻ ചിലർ ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവർ സ്വന്തം വീട്ടിൽ ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തിൽ പരം വീടുകൾ പൂർത്തിയാക്കി. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതിൽ നടന്നോ. ഓരോ പ്രദേശത്തും പൂർത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലേ മുഖ്യമന്ത്രി ചോദിച്ചു. ഇതെല്ലാം സ്വാഭാവി
കമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ്. ഏതെങ്കിലും കോൺട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് ആ ഭാഗത്ത് നിൽക്കേണ്ട കാര്യമാണ്.ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിർമ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു ദിവസ്സത്തെ വാർത്ത കണ്ട് വിധി കൽപിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
സ്വാഭാവികമായും ഇങ്ങോട്ട് വരേണ്ടവർ ഇവിടെയെത്തുമ്പോൾ അവരിൽ പലരും ഏറ്റവും കൂടുതൽ രോഗവ്യാപന പ്രദേശങ്ങളിൽ നിന്നെത്തിയവരാണ്. അതിന്റേതായ രോഗവ്യാപനമുണ്ടായിട്ടുണ്ട്. എന്നാൽ അതിലും ആശ്വസിക്കാനുള്ള വകയുണ്ട്. മരണം ഉയരാതിരിക്കാനാണ് ശ്രമിക്കുന്നത്. അത് പിടിച്ചു നിർത്താനും നമുക്കായി. ഇക്കാര്യത്തിൽ ലോകത്തിന്റെ മുൻനിര പട്ടികയിലാണ് കൊച്ചു കേരളം ഉള്ളത്. അതും ഇല്ലാതാക്കാനാണ് ജനങ്ങളെ തെറ്റുധരിപ്പിക്കുന്ന സമരത്തിലൂടെ ചിലർ ശ്രമിക്കുന്നത്. ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നോ ആ കാര്യങ്ങൾ നടക്കാൻ പാടില്ലെന്നാണ് ചിന്തിക്കുന്നത്. ചിലർ മറ്റ് ചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനാവുമോ എന്നാണ് നോക്കുന്നത്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോന്നി മെഡിക്കൽ കോളജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കു
മെന്നും മുഖ്യമന്ത്രി അറിയിച്ചു

      മന്ത്രി ഇ പി ജയരാജൻ്റെ  മകന് കൂടി ലൈഫ് മിഷൻ വിവാദത്തിൽ പങ്കുണ്ടെന്ന പ്രചരണം വ്യാപകമായതോടെ സംസ്ഥാനത്ത് പ്രതിഷേധവും കടുക്കുകയാണ്. മന്ത്രിമാരുടെ രാജി  ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരങ്ങൾ പലയിടത്തും അക്രമാസക്തമാവുന്നുമുണ്ട്.'

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button