Editor's ChoiceEducationKerala NewsLatest NewsLocal NewsNationalNews
സംസ്ഥാനത്തെ കോളജുകൾ ജനുവരി 4 ന് തുറക്കും.

തിരുവനന്തപുരം /സംസ്ഥാനത്തെ കോളജുകൾ ജനുവരി 4നു തുറന്ന് ഭാഗീകമായി പ്രവർത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഉണ്ടാവും. ബിരുദം അവസാന വർഷ (5, 6 സെമസ്റ്റർ) വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുമാകും തൽക്കാലം ക്ലാസ്. റൊട്ടേഷൻ അടിസ്ഥാനത്തിൽ നടത്തുക. പകുതി വീതം വിദ്യാർഥികളെ കോളജിൽ വരുത്താം എന്നാണു നിർദേശം. ശനിയാഴ്ചകളിലും ക്ലാസ് നടക്കും. അധ്യാപകരും മറ്റു ജീവനക്കാരും ഈ മാസം 28 മുതൽ കോളജുകളിൾ എത്തി തുടങ്ങും.