രാജൻ അമ്പിളി ദമ്പതികളുടെ ജീവനെടുത്ത സംഭവത്തിലെ പരാതിക്കാരിക്ക് ഭൂമിയിൽ പട്ടയവകാശമില്ല.
KeralaNewsLocal NewsCrimeObituary

രാജൻ അമ്പിളി ദമ്പതികളുടെ ജീവനെടുത്ത സംഭവത്തിലെ പരാതിക്കാരിക്ക് ഭൂമിയിൽ പട്ടയവകാശമില്ല.

നെയ്യാറ്റിൻകര / നെയ്യാറ്റിൻ കരയിൽ ജപ്തി നടപടിക്കിടെ രാജൻ അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച നാടിനെ നടുക്കിയ സംഭവത്തിൽ, ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ച പരാതിക്കാരിയായ അയൽവാസിക്ക് പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട്ടിൽ വസന്തയ്‌ക്ക് ഈ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ രാജൻ 2 മാസം മുൻപേ രേഖ നേടിയിരുന്നു. ഈ രേഖ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിൽ കുടിയൊഴിപ്പിക്കൽ ഉത്തരവ് ഉണ്ടാവില്ലെന്ന് മാത്രമല്ല രണ്ടു ജീവനുകൾ നഷ്ടമാകില്ലായിരുന്നു. എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നിൽ എത്താതിരുന്നത് എന്നതാണ് ഇക്കാര്യത്തിൽ ഇപ്പോൾ ദുരൂഹമാകുന്നത്. രാജൻ നൽകിയ വിവരാവകാശ രേഖ അഭിഭാഷകൻ കോടതിയിൽ രേഖാമൂലം അറിയിക്കാതിരുന്നതാണ് എന്ന സംശയമാണ് ഇതിൽ മുഖ്യമായും ഉയരുന്നത്. അതിയന്നൂർ വില്ലേജിൽ (ബ്ലോക്ക്‌ നമ്പർ 21) 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാൽ ഈ ഭൂമി എസ്‌.സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്.
വസന്തയുടെ പട്ടയം സർക്കാർ കോളനികളിൽ പ്പെടുന്ന ഈ താമസ സ്ഥലത്ത് പരമാവധി സെന്റിൽ കൂടുതൽ ഭൂമിക്ക് പട്ടയം നൽകിയിരുന്നില്ല. താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി 2, 3, 4 സെന്റുകൾ വീതമാണു നൽകാറുള്ളത്. ഇവ നിശ്ചിത വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ കൂടി ചെയ്യാറുണ്ട്‌. 12 സെന്റ് ഭൂമി ഒരാൾക്കു മാത്രമായി പതിച്ചു നൽകാൻ സാധ്യതയില്ലാതിരിക്കെ വസന്ത പട്ടയം കിട്ടിയവരിൽ നിന്നു ഭൂമി വിലയ്‌ക്കു വാങ്ങാൻ ഉള്ള സാധ്യതയാണ് കാണുന്നത്. അങ്ങനെ എങ്കിൽ നിയമപ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല എന്നതാണ് സത്യം. കലക്ടർ നവ്ജ്യോത് ഖോസയുടെ നിർദേശപ്രകാരം,വസന്തയുടെ പട്ടയം വ്യാജമാണോ എന്ന അന്വേഷണം തഹസിൽദാർ അന്വേഷണം നടത്തി വരുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സർക്കാർ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ ഉടസ്ഥാവകാശം സംബന്ധിച്ചു കോടതിയെ വിവരം അറിയിക്കാനിരിക്കുകയാണ്.

തർക്കസ്ഥലം രാജന്റെ മക്കൾക്കു തന്നെ കൊടുക്കാനാകുമോയെന്നാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നത്. അതേസമയം, സിവിൽ വ്യവഹാര തർക്കത്തിൽ കോടതി ഉത്തരവില്ലാതെ അകാരണമായ ഇടപെടൽ നടത്തിയ പോലീസ് മാതാപിതാക്കളുടെ ജീവൻ നഷ്ട്ടമായ അവസ്ഥയിൽ പോലും ആ കുടുംബത്തോട് പ്രതികാര നടപടികൾ തുടരുകയാണ്. രാജൻന്റെ മൃതുശരീരം മറവു ചെയ്തതിനു പിറകെ രാജന്റെ പേരിൽ സംഭവത്തിന് പോലീസ് കേസ് എടുത്തു. പോലീസിന്റെ കൃത്യ നിർവഹണത്തിന് തടസമയത്തിന്റെ പേരിൽ ആംബുലൻസ് തടഞ്ഞതിനും പോലീസ് കേസെടുത്തു. പോലീസ് നെയ്യാറ്റിൻകര സംഭവത്തിൽ എടുക്കുന്ന ഓരോ കേസും അനാഥരായ ആ രണ്ടു കുട്ടികളോട് കാട്ടുന്ന പകതീർക്കലാണെന്നു വേണം കാണേണ്ടത്.

Related Articles

Post Your Comments

Back to top button