CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews
മുൻ മന്ത്രി എ പി അനിൽകുമാറിനെതിരായ പീഡനക്കേസിലെ പരാതിക്കാരി ഇന്ന് രഹസ്യമൊഴി നൽകില്ല.

കൊച്ചി/ മുൻ മന്ത്രി എ പി അനിൽകുമാറിനെതിരായ പീഡനക്കേ സിലെ പരാതിക്കാരി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഇന്ന് രഹസ്യമൊഴി നൽകില്ല. പണിമുടക്കായതിനാൽ കോടതിയിൽ എത്താൻ സാധിക്കില്ലെന്ന് പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. രാവിലെ 11 മണിക്ക് ഹാജരാ കാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. കൊച്ചിയിലെ ഹോട്ടലിൽവച്ച് മുൻ മന്ത്രി എ പി അനിൽകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് അന്വേഷണ സംഘം ഹോട്ടലിൽ എത്തി ഇത് സംബന്ധിച്ചു തെളിവെടുപ്പ് നടത്തിയി രുന്ന താണ്.