കെവിൻ വധ കേസിൽ കോടതി ശിക്ഷിച്ചിടത്ത് ജയിലിനുള്ളിൽ പ്രത്യേകം ശിക്ഷ വേണ്ടെന്നു കോടതി.

തിരുവനന്തപുരം/ കെവിൻ വധ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ജയിലില്‍ മർദ്ദിക്കുന്നുവെന്ന പിതാവിന്റെ പരാതിയിൽ പൊലീസിന് കോടതിയുടെ വിമർശനം. കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റു ജെറോമിന്‍റെ പിതാവിന്റെ ഹർജിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഉത്തരവിടുകയായിരുന്നു.
കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്നു പരാമർശിച്ച കോടതി, കോടതിയാണ് ശിക്ഷിച്ചത്, ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും പറയുകയുണ്ടായി. ജയിലിൽ വെച്ച് പ്രതി ക്രൂരമായി മർദിക്കപ്പെട്ടെന്ന് കരുതുന്നതായി ടിറ്റു ജെറോമിന്‍റെ പിതാവിന്റെ ഹർജിയിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജിയും ഡി.എം.ഒയും ജയിൽ ഐ.ജിയും ഉടൻ പൂജപ്പുരയിൽ എത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ചതാന് കെവിൻ വധ കേസ്. 2018 മെയ് 24-നു കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹിതയായ വിവരം നീനു തന്നെ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിയുരുന്നു. അടുത്ത ദിവസം നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസിനി സമീപിച്ചു. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാതായതോടെ, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയും, മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയാണ് ഉണ്ടായത്.