ഗണേഷ് കുമാറിനെ പത്തനാപുരത്തിന് വേണ്ടെന്ന് സി പി എം, ഞങ്ങൾക്കും വേണ്ടന്ന് സി പി ഐ

പത്തനാപുരം/വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എക്ക് പത്തനാപുരം കിട്ടുമോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. പോയ തെരഞ്ഞെടുപ്പിൽ ഗണേഷിന് സീറ്റ് കൊടുത്തതിൽ പരിഭവം സൂക്ഷിക്കുന്ന സി പി എം പ്രാദേശിക നേതൃത്വം ഇക്കുറി ഗണേഷിന് പത്തനാപുരം കൊടുക്കുന്ന പ്രശ്നമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഗണേഷിന്റെ പ്രവർത്തനങ്ങൾ സി പി എമ്മിന്റെ പ്രാദേശിക നേതൃത്വത്തെ പല വിധത്തിൽ പ്രകോപിപ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവങ്ങളിൽ ഗണേഷിന്റെ പി എ കാട്ടികൂട്ടിയതൊക്കെ അടിയായത് സർക്കാരിനാണ്. പി എ ക്ക് ദിലീപുമായുമോ, സിനിമ ലോകവുമായോ യാതൊരു ബന്ധവുമില്ലാതിരിക്കെ നടന്ന നടപടികളൊക്കെ എം എൽ എ ക്ക് വേണ്ടിയായിരുന്നു എന്നത് ഏവർക്കും അറിയാവുന്നതുമാണ്. ഇക്കുറി കേരള കോൺഗ്രസിനോ, പ്രത്യേകിച്ച് ഗണേഷ് കുമാറിനോ പത്തനാപുരം കൊടുക്കരുതെന്നാണ് സി പി എം നിലപാട്.
അതേസമയം, കെ.ബി ഗണേഷ് കുമാറിനു പത്തനാപുരം സീറ്റ് നൽകരുതെന്ന ആവശ്യമാവുമായി സി പി എം നീക്കം ആരഭിച്ചിരിക്കുന്നതിനിടയിൽ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐയും രംഗത്ത് വന്നിരിക്കുകയാണ്. മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഇക്കാര്യത്തിൽ സി പി ഐ ആരോപിച്ചിരിക്കുന്നത്. പട്ടയം വിതരണം ചെയ്യുന്നതിൽ എം.എൽ.എ വിമുഖത കാണിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടി കോർപ്പറേറ്റുകൾക്ക് വാടകക്ക് കൊടുത്തു. പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സി.പി.ഐ മണ്ഡലം സെക്രട്ടറി ജിയാ സുദീന്‍റെ ശക്തമായ വിമർശനങ്ങൾ ഉയർന്നത്.