ബക്രീദ് ഇളവ്; സുപ്രീം കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും. കോവിഡ് വ്യാപന തോതില്‍ മാറ്റം വരാതെയും സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സുപ്രീകോടതി ഇന്നലെ വിശദീകരണം തേടിയിരുന്നു.
രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍, ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ആളുകളുടെ ജീവന്‍ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡല്‍ഹി വ്യവസായിയുമായ പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്.
കേരളത്തിലെ ടിപിആര്‍ നിരക്ക് ശരാശരി 10 ശതമാനമാണ്. എന്നിട്ടും എന്തിന് ഈ രീതിയില്‍ ഇളവുകൊടുത്തു എന്ന ചോദ്യമാണ് സര്‍ക്കാരിനെതിരെ ഉള്ളത്. ഞായര്‍, തങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ബക്രീദിനോടനുബന്ധിച്ച് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
എന്നാല്‍ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.