Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

തിരുവനന്തപുരം / സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണ ചുമതല നിർവഹിക്കുന്നതെന്നും, ബെഹ്‌റ പറഞ്ഞിട്ടുണ്ട്. സ്വപനയുടെ ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ജയില്‍ മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button