ഇ ഡി ബിനീഷിന്റെ കസ്റ്റഡി നീട്ടിചോദിക്കും, പൊക്കാൻ എൻ സി ബി പുറത്തുണ്ട്.

ബംഗളൂരു / ബംഗളൂരു ലഹരി മാഫിയക്ക് സാമ്പത്തിക സഹായം ചെയ്തതിനു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരുകയായിരുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ശനിയാഴ്ച ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇ ഡി ബിനീഷിന്റെ കസ്റ്റഡി നീട്ടി ചോദിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം,ബിനീഷിനെ ഇ ഡി യുടെ കൈയ്യിൽ നിന്ന് ഒന്ന് വിട്ടു കിട്ടാൻ കാത്ത് നിൽക്കുകയാണ് എൻ സി ബി.അഞ്ച് ദിവസ ത്തെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിയ്ക്കുന്ന സാഹചര്യ ത്തിൽ,കസ്റ്റഡി കാലാവധി നീട്ടാൻ ഇഡി അപേക്ഷ നൽകാനിരി ക്കുകയാണ്. കേരളത്തിൽ ഇ ഡി നടത്തിയ പരിശോധകളിൽ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇ ഡി കസ്റ്റഡി നീട്ടിക്കിട്ടാൻ അപേക്ഷ നൽകുക. ബിനീഷിന്‍റെ ബിനാമിയെന്ന് പറയുന്ന അബ്ദുൾ ലത്തീഫിന് ഇഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ഹാജരായിട്ടില്ല. ലത്തീഫിനെയും ബിനീഷിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നാണ് ഇ ഡി ഉദ്ദേശിക്കുന്നത്. എൻഫോഴ്‌സ്മെന്‍റിന്‍റെ കസ്റ്റഡി അപേക്ഷ ഉണ്ടായില്ലെങ്കിൽ എൻ.സി.ബി ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങാനിരിക്കുകയാണ്.അതേസമയം, ഇ ഡി നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തവരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങൾ ഇ ഡി നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കോവിഡ് പരിശോധന ഫലം സംബന്ധിച്ച വിവരങ്ങളും ഇ ഡി മറ്റൊരു ദേശീയ ഏജൻസി വഴി ശേഖരിച്ചിട്ടുണ്ട്.