രോഗിയെകൊണ്ട് ശസ്ത്രക്രിയക്കായി വാങ്ങിച്ച മയക്ക് മരുന്ന് ജീവനക്കാരി മറിച്ചു വിറ്റു കാശാക്കി.

കോട്ടയം/ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിനെക്കൊണ്ട് വാങ്ങിയ മയക്ക് മരുന്ന് ആശുപത്രി ജീവനക്കാരി മറിച്ചുവിറ്റു. ഓപ്പറേഷന് മുമ്പ് രോഗിയെ മയക്കുന്നതിനായി കുത്തിവയ്ക്കാനായി 3,000 രൂപ ചിലവിൽ വാങ്ങിയ മരുന്നാണ് ജീവനക്കാരി ഭർത്താവിനെ കൊണ്ട് തിരികെ കൊടുത്ത കേസ് വാങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഭവത്തെ കുറിച്ച് പരാതി ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ തിയേറ്ററിലെ മുഴുവൻ ജീവനക്കാരെയും തിരിച്ചറിയൽ പരേഡിന് വിധേയമാക്കി ജീവനക്കാരിയെ രോഗിയുടെ ബന്ധുവിനെ കൊണ്ട് തിരിഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് രോഗിയുടെ ബന്ധുക്കൾ നല്കിയ പരാതിയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ തിയേറ്ററിലെ മുഴുവൻ ജീവനക്കാരെയും തിരിച്ചറിയൽ പരേഡിന് വിധേയമാക്കുകയായിരുന്നു. മരുന്ന് വില്പന നടത്തിയ കടയിലെത്തിയ ആശുപത്രി അധികൃതർ വിവരങ്ങൾ അന്വേഷിക്കുകയും സി.സി ടി.വി പരിശോധിക്കുകയുമുണ്ടായി. തിയേറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടുവന്നു നൽകി പണം വാങ്ങിയത് ജീവനക്കാരിയുടെ ഭർത്താവാണെന്ന് ഇതോടെയാണ് വ്യക്തമാകുന്നത്.
ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ജീവനക്കാരിയെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യും. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് രോഗിയുടെ ഭർത്താവാണ് കടയിൽ നിന്ന് വാങ്ങുന്നത്. ഓപ്പറേഷന് ഉപയോഗിക്കാതിരുന്ന മരുന്ന് ശസ്ത്രക്രിയക്കുശേഷം തിയേറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി ഭർത്താവ് വഴി വാങ്ങിയ കടയിൽ തിരികെ വിൽപ്പന നടത്തി പണം വാങ്ങുകയായിരുന്നു.