മോഡൽ കോർഡിനേറ്ററുടെ നേതൃത്വത്തിൽ ആഡംബര നൗകയിലും ലഹരി പാർട്ടി നടന്നു.

കൊച്ചി /കൊച്ചിയിലെ ഒരു മോഡൽ കോർഡിനേറ്ററുടെ നേതൃത്വത്തിൽ ഒരു ആഡംബര നൗകയിൽ ലഹരി പാർട്ടി നടന്നതായ വാർത്ത പുറത്ത്.
ഇതേപ്പറ്റി പൊലീസും കസ്റ്റംസും സംയുക്തമായാണ് അന്വേഷിച്ചു വരുന്നത്. സംഭവം സംബന്ധിച്ച് കെഎസ്ഐഎൻസി എംഡി പ്രശാന്ത് ഐഎഎസ് പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപെട്ടവർക്ക് മാത്രമാണ് പാർട്ടിയിൽ പങ്കെടുക്കാൻ പ്രവേശനം ലഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ 13 നാണ് ആഡംബര നൗകയായ നെഫ്രിടിടിയിൽ ലഹരി പാർട്ടി നടന്നിരിക്കുന്നത്. പാർട്ടിയെക്കുറി ച്ചുള്ള വിവരങ്ങൾ ചോർന്നു പോകില്ലെന്ന് ഉറപ്പായ ആളുകൾക്ക് മാത്രമായിരുന്നു പ്രവേശനം. പാർട്ടിയെ പട്ടിയെപ്പറ്റിയുള്ള വിവരം വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് കൈമാറിയിരുന്നത്. ആഡംബര നൗകയിൽ ലഹരി പാർട്ടി നടന്നു എന്ന സംശയം കസ്റ്റംസ് പൊലീസും സംയുക്തമായി പരിശോധിച്ച് വരുകമായാണ്.