Editor's ChoiceLatest NewsNationalNews

കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി;പ്രക്ഷോഭകാരികളെ നേരിടാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി / മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക് ദിന ട്രാക്ടർ റാലി കഴിഞ്ഞ് കർഷകർ സമരഭൂമിയിലേക്ക്. ഡൽഹി ഐടിഒയിൽ മരിച്ച കർഷകൻ്റെ മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റിയ കർഷകർ ഡൽഹിയിൽ നിന്ന് മടങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നേതൃത്വം നിർദേശം നൽകിയതോടെയാണ് കർഷകർ മടങ്ങിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷങ്ങളോടെയാണ് അവസാനിച്ചത്.
15,000 കർഷകർ ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഘർഷത്തിൽ 83 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്. പതിനെട്ടോളം പോലീസുകാരെ പരിക്കുകളോടെ ഡല്‍ഹി എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കർഷകർക്കും പരിക്കേറ്റിട്ടുണ്ട്.

കർഷക സമരത്തിൻ്റെ തുടർ നടപടികൾ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് കിസാൻ മോർച്ച വ്യക്തമാക്കി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർഷക പരേഡ് നിറുത്തിവെക്കുകയാണ്. സമാധാനപരമായി സമരം തുടരുമെന്നുമെന്നും നേതൃത്വം പറഞ്ഞു. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി. പ്രക്ഷോഭകാരികളെ നേരിടാൻ കേന്ദ്രസർക്കാർ ശക്തമായി നടപടികൾ തുടങ്ങി.

ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കും. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിൽ ആണ് ഈ തീരുമാനം എടുക്കുന്നത്.

അതിനിടെ അക്രമങ്ങളെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തി. കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണണെന്നും ഡല്‍ഹിയിലുണ്ടായ അക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്രാക്‌ടർ റാലിക്കിടെ ഡൽഹിയിൽ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. “യാഥാർഥ കർഷകർ തലസ്ഥാനത്ത് നിന്നും അതിർത്തിയിലേക്ക് മടങ്ങിപ്പോകണം. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ നേടിയ അംഗീകാരം അക്രമങ്ങൾ നിരാകരിക്കും. ഈ സാഹചര്യത്തിൽ കർഷകർ തിരിച്ച് പോകണമെന്ന് താൻ അഭ്യർഥിക്കുകയാണ്” – പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button