കെഎസ്എഫ്ഇയിലെ വിജിലൻസ് അന്വേഷണം‘വട്ട് എന്ന് ‘പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി ആര്‍ക്കാണ് വട്ട് എന്ന് തുറന്നു പറയണം.

തിരുവനന്തപുരം / കെഎസ്എഫ്ഇയില്‍ നടന്ന വിജിലൻസ് അന്വേഷണം ‘ വട്ട് എന്ന് ‘ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി തോമസ് ഐസക് ആര്‍ക്കാണ് വട്ട് എന്ന് തുറന്നു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്എഫ്ഇയില്‍ വന്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നും, സമഗ്ര അന്വേഷണം വേണമെന്നും പ്രതി പക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വിശദശംങ്ങള്‍ പുറത്തു വിടാന്‍ തയാറാകണം. റെയ്ഡിന്റെ വിവരങ്ങള്‍ പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്. ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജിലന്‍സിന്റെ മാസ് ഓപ്പറേഷനുകൾ നടന്നാൽ, അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേ ഷണവിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് രമേശ് ചെന്നിത്തല ചോദി ച്ചു. തോമസ് ഐസക്കിന് തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴി മതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ തോമസ് ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണ മാണ് കെഎസ്എഫ്ഇയുടേത്. അതില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാ നിപ്പിക്കാന്‍ ധനമന്ത്രി തയ്യാറാവണം. രമേശ് ചെന്നിത്തല പറഞ്ഞു.