ബിനീഷ് കോടിയേരിക്ക് ആദ്യ കേസ്, ഇനിയും വരുന്നു കേസുകൾ

നിയമങ്ങളും രാജ്യത്തെ ചട്ടങ്ങളും ലംഘിച്ചതിന്റെ പേരിൽ ലൈഫ് മിഷൻ ഇടപാടിൽ സി ബി ഐ കേസ്സെടുത്തതിന് പിറകെ, സിപിഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്. ബിനീഷിന്റെ ആസ്തികളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. രജിസ്‌ട്രേഷന്‍ വകുപ്പിന് ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കത്ത് നല്‍കി. ബിനീഷിന്റെ ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. 9 മണിക്കൂറിലധികം നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്റ് ഡയറക്ടര്‍ രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തും പുറത്തായിട്ടുണ്ട്. ഈ കത്തില്‍ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്നു.
യുഎപിഎ വകുപ്പിന്റെ 16, 17, 18 വകുപ്പുകള്‍ പ്രകാരം ബിനീഷ് കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ബിനീഷിനെ കഴിഞ്ഞ ഒരു മാസത്തോളമായി എന്‍ഫോഴ്സ്മെന്റ് നിരീക്ഷിച്ചു വരുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തിൽ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട്. യുഎഇ എഫക്റ്റ്സ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭ വിഹിതം ബിനീഷിന് ലഭിച്ചതായും കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒൻപതാം തീയതി ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നത്.
ബെംഗളുരു ലഹരിമരുന്ന് കേസിലെ പ്രതികളും സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടോ എന്നതുൾപ്പടെയുള്ള വിവരങ്ങൾ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയിൽനിന്ന് ചോദിച്ചറിഞ്ഞത്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്കു ബന്ധമുള്ള സ്ഥാപനങ്ങളിൽ ബിനീഷിനു പങ്കാളിത്തമുള്ളതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ബിനീഷിനോട് ആവശ്യപ്പെടുന്നത്. എന്നാൽ ഹാജരാകാൻ സമയം അനുവദിക്കണമെന്ന് ബിനീഷ് അഭിഭാഷകൻ മുഖേന സാവകാശം തേടിയെങ്കിലും ഇഡി അനുമതി നൽകിയില്ല. തുടർന്നാണ് ബിനീഷ്ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് സഹായം നൽകുന്ന 140 ഫ്ലാറ്റുകളുടെ നിർമാണം, കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് സെന്റർ എന്നിവയുടെ കമ്മിഷനായി വൻ തുക ലഭിച്ചതായി സ്വർണക്കടത്ത് കേസിലെ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിലർ ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നതാണ്. ബിനീഷിന് ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നുമുള്ള മൊഴിയും ഉണ്ടായി.
സ്വര്‍ണക്കടത്ത് കേസില്‍ അടുത്തിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് ഉയര്‍ന്നുവരുന്നത്. ബെംഗളൂരിവിലെ ലഹരി കേസില്‍ പിടിയിലായവരുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍.
ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്തതിന് പിന്നാലെ മൊഴികളിൽ വൈരുധ്യമുള്ളതായി ചില സൂചനകൾ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനു ക്ലീൻ ചിറ്റ് നൽകാൻ തയ്യാറായിരുന്നില്ല. മൊഴികളിലെ വൈരുധ്യം ചോദ്യം ചെയ്യലിൽ ഉണ്ടായിരുന്നു.
ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഉദ്യോഗസ്ഥർ യോഗം ചേർന്ന് ബിനീഷിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ ചർച്ച ചെയ്തിരുന്നതാണ്. ബിനീഷിന്റെ മൊഴിയിൽ വിശ്വാസ്യതയി ല്ലെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളതായിട്ടാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്.ബിനീഷ് കൊടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ, ബിസിനസ് സംരംഭങ്ങൾ എന്നിവയെക്കുറിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി ഇ ഡി അന്വേഷിച്ച് വരുകയായിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുന്നതിനൊപ്പം ബിസിനസ് പങ്കാളികളുടെ മൊഴിയും കേന്ദ്ര ഏജൻസി ഇതിനിടെ രേഖപ്പെടുത്തുകയുണ്ടായി. ഇവയെല്ലാം വിലയിരുത്തിയ ശേഷമാണ് ബിനീഷിനെതിരെ ഇ ഡി കേസ്സ് എടുക്കുന്നത്.
ബെംഗളുരു മയക്കുമരുന്ന് കേസിലെ പ്രതികൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചതായി എൻഫോഴ്സ്മെന്റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖനെ ചോദ്യം ചെയ്ത് വരികയാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സ്വപ്നയും സന്ദീപ് നായരും അറസ്റ്റിലായ ദിവസം മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് പലതവണ ബിനീഷിനെ വിളിച്ചെന്ന ആരോപണം നേരത്തെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും ഉന്നയിച്ചിരുന്നതാണ്. ഈ സാഹചര്യത്തിൽ ബിനീഷിനെതിരെ ചില കേദ്ര ഏജൻസികൾ കൂടി കേസെടുക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.