ക്രൈം ബ്രാഞ്ചിന് നേരിട്ട് കേസെടുക്കുന്നതിന് തടയിട്ട വിവാദ ഉത്തരവ് ഒടുവിൽ സർക്കാർ തിരുത്തി.

ക്രൈം ബ്രാഞ്ചിന് നേരിട്ട് കേസെടുക്കുന്നതിന് തടസമുണ്ടാക്കുന്ന വിവാദ ഉത്തരവ് ഒടുവിൽ സർക്കാർ തിരുത്തി. സാങ്കേതിക പിഴവാണ് വിവാദ ഉത്തരവിന് കാരണമെന്നും ഇത് എല്ലാ കേസുകൾക്കും ബാധകമല്ലെന്നും ആണ് തിരുത്തലിൽ പറയുന്നത്.
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്നായിരുന്നു സർക്കുലർ ഇറക്കിയിരുന്നത്. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന കേസുകളിലും ഇക്കാര്യം ബാധകമാക്കിയിരുന്നു. ഇത് മൂലം ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. പൊലീസിലെ കസ്റ്റഡി മരണങ്ങൾ പോലുള്ള കേസുകൾ ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും, അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകളും വിഭാഗം അന്വേഷിക്കണമെന്നും, 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസുകൾ, ആയുധം കൈവശം വയ്ക്കൽ, മോഷണക്കേസ് എന്നിവയും ക്രൈംബ്രാഞ്ചിന് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നതാണ്. ഈ വിവാദ ഉത്തരവാണ് ഇപ്പോൾ സർക്കാർ തിരുത്തിയത്.