കേന്ദ്ര ഏജൻസികൾക്ക് പിറകെ സിഎജിക്കെതിരെയും ആക്രമണത്തിന് സർക്കാരിന്റെ പടയൊരുക്കം.

തിരുവനന്തപുരം / കേന്ദ്ര ഏജൻസികൾക്ക് പിറകെ സിഎജിക്കെ തിരെയും രാഷ്ട്രീയ ആക്രമണത്തിന് പിണറായി സർക്കാരിന്റെ പടയൊരുക്കം. കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്‍റെ ന്യായ വാദങ്ങൾ നിരത്തി ചീഫ് സെക്രട്ടറി ആണ് കത്ത് നൽകാനിരിക്കുന്നത്. സിഎജി കരട് ഓഡിറ്റ് റിപ്പോർട്ട് കണ്ടു ഞെട്ടിയ ധന മന്ത്രി തോമസ് ഐസക് ഇത് സഭയിൻ വെച്ചാലുണ്ടാകുന്ന സ്പോടനങ്ങൾ വളരെ വലുതായി രിക്കും എന്നാണ് മുഖ്യമന്ത്രിയെ ഉൾപ്പടെ അറിയിച്ചത്.
തുടർന്നാണ് സിഎജിക്കെതിരായി ഒരു രാഷ്ട്രീയ ആക്രമണത്തിന് മുതിരാൻ തന്നെ സി പി എം ഒരുങ്ങുന്നത്. സി ഇ ജി ക്കെതിരെ വാളും പരിചയും എടുത്ത് ഇറങ്ങുന്നതിന് തോമസ് ഐസക് ആണ് മുൻ നിരയിൽ ഉള്ളത്. കിഫ്ബിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ തോമസ് ഐസക് പാർട്ടിയെ അറിയിച്ചതിന് പിറകേയാണിത്.കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ നിയമോപദേശം കൂടി തേടിയ ശേഷമാണ് തോമസ് ഐസക് സിഎജിക്കെതിരെ വാർത്ത സമ്മേളനം നടത്തി ശരങ്ങൾ തൊടുത്തതെങ്കിലും, നിയമസഭയിൽ വെക്കാത്ത ഒരു റിപ്പോർട്ടിനെ പറ്റി വാർത്ത സമ്മേളനം നടത്തിയത് പോലും നിയമ ലംഘനവും, സത്യപ്രതിജ്ഞ ലംഘനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സി എ ജിക്കു രേഖാമൂലം നൽകുന്ന വിയോജിപിനായി ധനവകുപ്പ് ആണ് പ്രത്യേക കുറിപ്പ് തയ്യാറാക്കുന്നത്. സർക്കാർ വായ്പയെ സംബന്ധിച്ച ഭരണഘടനാ അനുച്ഛേദം കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ല എന്നതാണ് കത്തിലെ പ്രധാന വാദമായി ഉന്നയിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വായ്പാ തിരിച്ചടവ് എങ്ങനെ ആയിരിക്കുമെന്നും വിശദീകരിക്കുന്നുണ്ട്. നിയമപരമായും അല്ലാതെയും ഈ വാദം അപ്രസക്തമാണെന്നതുമാണ് ശ്രദ്ധേയം.
സർക്കാരിന് സിഎജി മറുപടിയുമായി രംഗത്തു വന്നാൽ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലനിൽപിന് വേണ്ടി ഒരുപക്ഷെ മുഖ്യമന്ത്രിയും പരസ്യ വിമർശനത്തിനിറങ്ങിയേക്കും. സർക്കാർ പദ്ധതികളുടെ പരിശോധനയ്ക്ക് സിഎജിയുള്ളപ്പോൾ ഇഡി ചില ഫയലുകൾ കേസന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടത് സമാന്തര ഭരണകൂടം ചമയലാണെന്ന് കഴിഞ്ഞ ദിവസം സർക്കാരും സിപിഎമ്മും ആരോപിച്ചിരുന്നതാണ്. ഒരു ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയാണ് സി പി എമ്മും, സർക്കാരും യുദ്ധപ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ജനത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.