Editor's ChoiceKerala NewsLatest NewsLocal NewsNationalNews
നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി.

തിരുവനന്തപുരം/ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഡിസംബർ 23 ന് സഭ വിളിയ്ക്കാനുള്ള മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ നേരത്തെ നിരാകരിച്ചിരുന്നു. തുടർന്നു മന്ത്രിസഭാ യോഗം ചേർന്ന് 31 ന് സഭാ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍കുമാറും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഗവര്‍ണറുമായി ഇതിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കിയത്.