എറണാകുളം ജില്ലാ കളക്ടർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ഹൈക്കോടതി.

കേരളത്തിൽ ആദ്യമായി ഒരു ജില്ലാ കളക്ടർ ആ സ്ഥാനത്തിരി ക്കുവാന്‍ യോഗ്യനല്ലെന്നും, കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്നും ഹൈക്കോടതിയുടെ പരാമർശം. കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിത്തര്‍ക്കക്കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് എതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കളക്ടര്‍ ആ സ്ഥാനത്തിരിക്കുവാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതി രൂക്ഷമായ പരാമര്‍ശം ഉണ്ടാവുന്നത്. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കുന്ന കാര്യത്തിൽ ഹൈക്കോടതി രണ്ടു ദിവസത്തിനകം തീർപ്പു കല്പിക്കും. കേന്ദ്ര സേനയെ വിന്യസിക്കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ എതിർപ്പൊന്നും പറഞ്ഞില്ല. യാക്കോബായ സഭയുടെ കൈവശ മിരിക്കുന്ന പള്ളിയില്‍ സുപ്രിം കോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് പക്ഷത്തിനാണ് ഭരണ നിയന്ത്രണാവകാശം.
പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനത്താലാണെന്ന് സംശയിക്കുന്നു. പള്ളിയിരിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പി ക്കാനാണെന്ന് കോടതിക്ക് സംശയമുണ്ട്. പള്ളി ഏറ്റെടുത്ത് കൈമാ റാന്‍ ചുമതലപ്പെട്ട കളക്ടര്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കോടതി പരാമര്ശിക്കുകയുണ്ടായി.
അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളികളയുകയായിരുന്നു. പള്ളി ഏറ്റെടുത്ത് താക്കോല്‍ സൂക്ഷിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ തുടർന്ന് കോടതിയെ അറി യിച്ചു. ഇതുവരെ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നായിരുന്നു അപ്പോൾ കോടതിയുടെ ചോദ്യം ഉണ്ടായത്.