ട്രംപിനെതിരായ ഇംപീച്ച്മെന്റ് ജനപ്രതിനിധി സഭയിൽ പാസായി.

വാഷിംഗ്‌ൺ /സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് ജനപ്രതിനിധി സഭയിൽ പാസായി. അമേരിക്കൻ ജനപ്രതിനിധി സഭയിൽ 197നെതിരെ 232 വോട്ടിനാണ് പ്രമേയം പാസായത്. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഇംപീച്ച്മെന്റ് വിചാരണ ഇനി യു.എസ് സെനറ്റിലേക്ക് വിടും. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ട്രംപിന് സ്ഥാനം നഷ്ടമാകും. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ സെനറ്റില്‍ ട്രംപിനെതിരെ കുറ്റം ചുമത്താൻ കഴിയൂ.
ജനപ്രതിനിധി സഭയിൽ ഒരു വര്‍ഷത്തിനിടെ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കന്‍ പ്രസിഡന്റായി ഇതോടെ ട്രംപ് മാറിയിരിക്കുകയാണ്. യുഎസ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ്. 2019 ഡിസംബറില്‍ ട്രംപിനെ ജനപ്രതിനിധി സഭ നേരത്തെ ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ സെനറ്റിലെ വോട്ടെടുപ്പിൽ ട്രംപിന്നെ മറിച്ചിടാനായില്ല.
പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ ജനുവരി 20 ന് അധികാരമേല്‍ക്കാനിരിക്കുകയാണ്. സ്ഥാനമൊഴിയുന്നതിന് മുൻപ് ട്രംപിനെ പുറത്താക്കാനുള്ള നീക്കവും ഡെമോക്രാറ്റുകള്‍ ഇതിനിടെ നടത്തുകയുണ്ടായി. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഈ നിര്‍ദേശം തള്ളി. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് പറഞ്ഞ പെന്‍സ് സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നാണ് വ്യക്തമാക്കിയത്.