Editor's ChoiceKerala NewsLatest NewsLocal NewsNationalNews

നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാര്യം, പ്രതിപക്ഷവുമായി ആലോചന വന്നത്, തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയുടെ നിർദേശം തള്ളിയ സാഹചര്യത്തിൽ.

നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് സർക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടു. അത് പരാജയപ്പെട്ടതിനാലാണ്പ്രതിപക്ഷവുമായി ചേർന്ന് ഏകാഭിപ്രായം സ്വരൂപിക്കാൻ സർക്കാർ തയ്യാറായത്. കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചീഫ് സെക്രട്ടറി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് നിർദേശിച്ചു കമ്മിഷന് കത്ത് നൽകിയിരുന്നു. സെപ്റ്റംബർ 4നാണ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി ഓഗസ്റ്റ് 21 കത്ത് അയച്ചു. ചീഫ് സെക്രട്ടറിയുടെ നിർദേശം കമ്മിഷൻ തള്ളിയ സാഹചര്യത്തിൽ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാൻ സർക്കാർ, പ്രതിപക്ഷ കക്ഷികളുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിക്കുകയായിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഐക്യത്തിലെത്താൻ വെള്ളിയാഴ്ച സർവകക്ഷിയോഗവും വിളിച്ചിരിക്കുകയാണ്.
കേരള നിയമസഭയുടെ കാലാവധി 2021 മേയ് 21 വരെയാണെന്നതിനാൽ പുതിയ അംഗങ്ങൾക്കു കുറച്ചു കാലമേ പ്രവർത്തിക്കാൻ അവസരം ലഭിക്കൂ എന്നാണ് ചീഫ് സെക്രട്ടറി കമ്മീഷന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. കുട്ടനാട് മണ്ഡലത്തിൽ 1,61,860 വോട്ടർമാരും ചവറയിൽ 1,32,860 വോട്ടർമാരുമുണ്ട്. കോവിഡ് കാലത്ത് ശാരീരിക അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടാകും.

മൺസൂൺ കാലത്ത് കുട്ടനാട്ടിലടക്കം വെള്ളപ്പൊക്കം ഉണ്ടാകുമെന്നതിനാൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാം. സംസ്ഥാനത്തിന്റെ പല ഭാഗത്തും കോവിഡ് കേസുകൾ വലിയതോതിൽ വർധിക്കുകയാണ്. പൊലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശം തുടങ്ങിയ വകുപ്പുകൾ മാസങ്ങളായി കോവിഡ് പ്രതിരോധത്തിലാണ്. അവർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കൂടി നല്കാനാവുന്ന സാഹചര്യമല്ല ഉള്ളത്. ഭീമമായ സാമ്പത്തിക ചെലവും പെരുമാറ്റച്ചട്ടം വന്നാൽ വികസനപദ്ധതികൾ തടസ്സപ്പെടുമെന്നുള്ള സംസ്ഥാനത്തിന്റെ ആശങ്കയും ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടിയിയിരുന്നു. ഉപതിരഞ്ഞെടുപ്പ് മാത്രമല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കുകയാണെങ്കില്‍ അനുകൂലിക്കാമെന്നാണ് പ്രതിപക്ഷം പറഞ്ഞിരിക്കുന്നത്. എൽഡിഎഫ് ഇതിനോട് അനുകൂലമായി പ്രതികരിച്ചെന്നാണ് വിവരമെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ജനുവരിയില്‍ പുതിയ ഭരണ സമിതികള്‍ അധികാരം ഏല്‍ക്കുംവിധം തിരഞ്ഞെടുപ്പ് പുനക്രഃമീകരിക്കുന്നതാണ് സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ നിയമസാധുത ഉണ്ടാകുമോ, സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെ എന്നിവയും സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും പരിഗണിക്കും. അതേസമയം കോവിഡ് എപ്പോള്‍ കുറയുമെന്നോ വീണ്ടും രോഗവ്യാപനം കൂടുമെന്നോ പറയാനാവില്ലെന്നും തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.
അതേസമയം, ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം വെള്ളിയാഴ്ച നടക്കാനിരിക്കുന്ന. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുന്നത്. കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തില്‍ ഏകാഭിപ്രായം രൂപീകരിക്കുകയാണ് യോഗം കൊണ്ട് ലക്‌ഷ്യം വെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button