സ്ത്രീക്കളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ശബരിമലയിൽ പോയതെന്ന് ബിന്ദു അമ്മിണി.

കോഴിക്കോട് / സംഘ പരിവാര്‍ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീ കളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ശബരിമലയിൽ പോയ തെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ പോയതില്‍ പശ്ചാ ത്താ പമില്ല. ഇനി പോകാന്‍ ആഗ്രഹവുമില്ല. ശബരിമല യിലേക്ക് പോകാന്‍ ആഗ്രഹിച്ചതല്ല. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് അന്ന് പോയത്. ആ സമയത്ത് അത് അനിവാര്യമായിരുന്നു. ആ നടപടി തെറ്റായി തോന്നുന്നില്ല. സംഘ പരിവാര്‍ വേട്ടയ്ക്ക് താന്‍ ഇരയാവുകയായിരുന്നു. വിഷയത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ പോയതിന്റെ പേരിൽ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടായി. ദിലീപ് വേണുഗോപാല്‍ എന്ന ആര്.എസ്.എസ് പ്രവര്ത്തകന് കഴിഞ്ഞ 18 ന് ഫോണില്‍ വധഭീഷണി മുഴക്കി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണിപ്പെടുത്തി. ബിന്ദു പറഞ്ഞു.
ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാവുന്നില്ല. പരാതി നല്കാന് എത്തിയ തന്നെ പൊലീസ് ബുദ്ധിമുട്ടിക്കുകയായിരുന്നു. തനിക്കെതിരെ വധഭീ ഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് അവഗണന മാത്രമാണ് ഉണ്ടായത്. ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം നടത്താന്‍ ഉദ്ദേശിക്കുന്നത്. ദളിത് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ബിന്ദു പറഞ്ഞു. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നും സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും ബിന്ദു ആരോ പിച്ചു. കോടതി ഉത്തരവ് പാലിക്കാത്ത കൊയിലാണ്ടി പൊലീസി നെതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കുമെന്നും തന്റെ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്നും ബിന്ദു പറയുകയുണ്ടായി.