Kerala NewsLatest NewsNationalNewsUncategorized

ഇന്ത്യയിൽ 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ; ഏപ്രിൽ 24 മുതൽ പേര് രജിസ്റ്റർ ചെയ്യാം

ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം മെയ് ഒന്നിന് ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഈ മാസം 24 മുതൽ പേര് രജിസ്റ്റർ ചെയ്യാം. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ചാണ് വാക്സിനേഷൻ. cowin.gov.in എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മുമ്പുള്ളത് പോലെ തന്നെയാണ്. രജിസ്റ്റർ ചെയ്യുന്നതിനായി cowin.gov.in എന്ന പോർട്ടലിലേക്ക്​ ലോഗ്​ ഓൺ ചെയ്​ത്​ മൊബൈൽ നമ്പർ നൽകുക. മൊബൈലിലേക്ക്​ എസ്​.എം.എസായി വരുന്ന ഒ.ടി.പി നൽകി വെരിഫൈ ബട്ടൺ അമർത്തുക. ഒ.ടി.പി കൃത്യമാണെങ്കിൽ രജിസ്​ട്രേഷൻ ഓഫ്​ വാക്​സിനേഷൻ പേജിലേക്ക്​ പോകും.

പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ബട്ടൺ അമർത്തുക. രജിസ്​ട്രേഷൻ പൂർത്തിയായാൽ അക്കൗണ്ട്​ ഡീറ്റൈൽസ്​ പേജിലേക്ക്​ എത്തും. അക്കൗണ്ട്​ ഡീറ്റൈൽസ്​ പേജിൽ വാക്​സിനുള്ള അപ്പോയിൻമെൻറ്​ എടുക്കാം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച്‌​ മൂന്ന്​ പേരുടെ വരെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം കൊവിൻ പോർട്ടലിൽ ഉണ്ട്.

പുതിയ വാക്സിൻ നിയമങ്ങൾ അനുസരിച്ച്‌ സംസ്ഥാനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും കുത്തിവയ്പ്പുകൾക്കായി നേരിട്ട് വാക്സിനുകൾ വാങ്ങാം. ഇതുവരെ യോഗ്യതയുള്ളവരായി പ്രഖ്യാപിച്ചിരിക്കുന്ന മുൻ‌നിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, 45 വയസ്സിനു മുകളിലുള്ളവർ തുടങ്ങിയവർക്കുള്ള വാക്സിനേഷനും തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button