Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics
		
	
	
തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ഉണ്ടാക്കിയ ആഹ്ലാദം എ.കെ.ജി സെന്‍ററില്‍ കേക്ക് മുറിച്ച് പങ്കുവെച്ചു.

തിരുവനന്തപുരം/ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയം, എല്‍.ഡി.എഫ് നേതാക്കള്‍ എ.കെ.ജി സെന്‍ററില്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ആഹ്ലാദ നിമിഷത്തിൽ കേക്ക് മുറിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായിട്ടായി രുന്നു ഘടകക്ഷി നേതാക്കളെ ഉള്‍പ്പെടുത്തി എൽ ഡി എഫ് വിജയാഘോഷം നടത്തിയത്. ചടങ്ങില്‍ മുന്‍ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ്.കെ മാണി, കോണ്‍ഗ്രസ് (ബി) എം.എല്‍.എ ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍, ജനാധിപത്യ കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജു തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.
				


