വിജിലന്‍സ് ജഡ്ജി ഇബ്രാഹിംകുഞ്ഞിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആശുപത്രിയിലെത്തി.

കൊച്ചി /പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്‌ത മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ നടപടി ക്രമങ്ങൾ പൂർ ത്തിയാക്കാൻ ജഡ്‌ജി ആശുപത്രിയിലെത്തി. ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ സാദ്ധ്യത ഇല്ലാത്ത തിനാണ് വിജിലൻസ് ജഡ്‌ജി നേരിട്ട് ആശുപത്രിയിൽ എത്തിയത്. വിജിലന്‍സ് നാലുദിവസം ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇബ്രാഹിംകുഞ്ഞും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, കേസിൽ ഇബ്രാ ഹിംകുഞ്ഞിന്റെ ചികിത്സ തുടരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചിട്ടുള്ളത്.
മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കുന്ന കേസിൽ ജഡ്‌ജി ജോബിൻ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞി നെ കാണുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ൻ ചെറുന്നിയൂർ ആശുപത്രിയിൽ എത്തി യിരുന്നു. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി യിലെത്തിയാണ് വിജിലന്‍സ് സംഘം രാവിലെ അറസ്റ്റ് രേഖപ്പെ ടുത്തിയത്.