CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി.

ബംഗളുരു/ ബംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിലെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാണിച്ചുള്ള ബിനീഷിന്റെ ഹർജിയാണ് കോടതി തള്ളിയത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി അബ്ദുൾ ലത്തീഫും ബിനീഷും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് വിവരം. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, സുഹൃത്ത് അരുൺ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനിരിക്കുകയാണ്. അതേസമയം, ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ബംഗളൂരു സിറ്റി സെഷൻസ് കോടതി പരിഗണിക്കും. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിനെ റിമാൻഡ് കാലാവധി തീരുന്നതിനാൽ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുന്നുണ്ട്.