കോവിഡ് വ്യാപനത്തോത് ഇനി പറയില്ലെന്ന് കേരള സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രോഗവ്യാപനത്തോത് ഇനി പറയില്ലെന്ന് സര്‍ക്കാര്‍. ഇന്ത്യയിലെ മൂന്നില്‍ രണ്ടു ഭാഗം കോവിഡ് രോഗികളും കേരളത്തിലാണെന്നിരിക്കെ ടിപിആര്‍ നിരക്ക് വെളിപ്പെടുത്താതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ആര്‍ക്കും മനസിലാവുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ദശലക്ഷം ഉള്ള സംസ്ഥാനമാണ് കേരളമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ ടിപിആര്‍ നിരക്ക് അറിയാനുള്ള സാധാരണക്കാരന്റെ അവകാശത്തെ കൂടി നിഷേധിക്കുകയും ചെയ്യുകയാണ്.
ഒരു ദിവസം ആകെ പരിശോധിക്കുന്ന ആളുകളില്‍ എത്ര പേര്‍ക്ക് രോഗം ബാധിക്കുന്ന എന്ന് അറയുന്നതിനാണ് ടിപിആര്‍. കോവിഡ് വ്യാപനം തീവ്രമാണോ അല്ലയോ, സംസ്ഥാനം അടക്കണോ തുറക്കണോ, എന്നൊക്കെ തീരുമാനിച്ചിരുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 17681 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 208 മരണങ്ങളുമുണ്ടായി. എന്നാല്‍ രോഗ തീവ്രതയെക്കുറിച്ചുള്ള ടിപിആര്‍ മാത്രം നല്‍കിയിരുന്നില്ല. ഇനി മുതല്‍ ഇങ്ങനെയായിരിക്കും വിവരങ്ങള്‍ ലഭ്യമാകുക. ഇന്നലെ പുറത്തിറക്കിയ കോവിഡ് കണക്കിലെ ഓദ്യോഗിക വാര്‍ത്താകുറിപ്പിലും ഡബ്ല്യുഐപിആര്‍ മാത്രമാണുളളത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ലെന്ന വാദങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം.