ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തെ ഭീതിപ്പെടുത്തുന്നു.
NewsNationalWorld

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തെ ഭീതിപ്പെടുത്തുന്നു.

ലണ്ടൻ /ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ കണ്ടെത്തിയ കൊവിഡ് വകഭേദത്തിനെതിരെ വാക്‌സിൻ ഫലപ്രദമാകാൻ സാദ്ധ്യത കുറവാണെന്ന് ബ്രിട്ടൻ ശാസ്ത്രജ്ഞന്മാരുടെ വെളിപ്പെടുത്തൽ ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുകയാണ്. അതിവേഗം ജനങ്ങളിലേക്ക് പടരുന്ന കൊവിഡ് വകഭേദമാണ് ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ്ഡി പോരാഞ്ഞിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലെ മൂന്ന് പ്രവിശ്യകളിൽ ഡിസംബർ 18 നാണ് അതിവേഗം പടരുന്ന SARS-CoV-2 ന്റെ പുതിയ വകഭേദം കണ്ടെത്തുന്നത്. ദക്ഷിണാഫ്രിക്ക ഇതിന് 501Y.V2 എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വകഭേദം ഇതുവരെ നാല് രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദത്തിൽ വാക്‌സിനുകൾ പരീക്ഷിക്കുകയാണ്. ആറ് ആഴ്ചയ്ക്കുള്ളിൽ വാക്‌സിനുകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യന്റെ കോശങ്ങളിലേക്ക് കടക്കാൻ വൈറസ് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട “സ്പൈക്ക്” പ്രോട്ടീനിൽ ഒന്നിലധികം മ്യൂട്ടേഷനുകൾ ഉള്ളതിനാൽ ദക്ഷിണാഫ്രിക്കയിലെ വകഭേദം രാജ്യത്ത് നിലവിൽ വ്യാപിക്കുന്ന വെെറസിൽ നിന്ന് വ്യത്യസ്തമാണെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

Related Articles

Post Your Comments

Back to top button