ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലേക്ക്, കേസ് തിങ്കളാഴ്ച പരിഗണിക്കും.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീം കോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ, എന്നിവരുടെ ബെഞ്ചാണ് ഇനി ലാവ്‌ലിൻ കേസ് പരിഗണിക്കുക. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായിരുന്ന ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ അപ്പീലാണ് സുപ്രീം കോടതിയിൾ നിലവിൽ ഉള്ളത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനായി എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് വഴിയൊരുക്കിയത്. കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങൾ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.