സ്വപ്നയുടെ സന്ദേശം ഇഡി അന്വേഷണം ആവശ്യപ്പെട്ടു.

തിരുവനന്തപുരം /തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന വിവാദ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ
വിവാദമായ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജയില്‍ ഡിജിപിക്ക് കത്തു നല്‍കി. എജിയുടെ നിയമോപദേശം ലഭിച്ചാല്‍ മാത്രം നടപടി മതിയെന്ന് പോലീസ് നിലപാടിനെ തുടർന്നാണിത്. കേന്ദ്ര ഏജന്‍സിയെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖ സ്വപ്നയുടേതാണെന്നു ഉറപ്പിക്കാനാവുന്നില്ലെന്നാണ് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യത്തിന്മേൽ പോലീസ് ഇതുവരെ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല. തന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരി ക്കുന്ന സ്വപ്ന ഇത് എപ്പോൾ ആര് റെക്കോർഡ് ചെയ്തു എന്നതിനെ പറ്റി വെളിപ്പെടുത്തിയിട്ടില്ല. ശബ്ദം സ്വപ്നയുടേത് തന്നെയെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയശേഷം ജയില്‍ ഡിഐജി പറഞ്ഞി രുന്നത്. ജയില്‍ ഡിഐജി ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശബ്ദം സ്വപ്നയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നും പറഞ്ഞിരിക്കുന്നു. നിലവിലുള്ള സാഹചര്യത്തിൽ പോലീസ് അന്വേഷണത്തിലൂടെ മാത്രമേ ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയൂ.