വിജിലൻസ് മിന്നൽ പരിശോധനക്കെത്തി,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണവുമായി ഓടി.

പാലക്കാട് /മിന്നൽ പരിശോധനക്കെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പാലക്കാട് വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡിനെത്തുമ്പോഴാണ് സംഭവം. ഓടി രക്ഷപെടാൻ ശ്രമിച്ച അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) വി കെ ഷംസിറി നെയും, കൈക്കൂലിയായി വാങ്ങിയ 51150 രൂപയും വിജിലൻസ് തുടർന്ന് പിടികൂടി. വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം ചക്ക പോസ്റ്റിൽ പരിശോധനയ്ക്ക് എത്തിയതോടെ എഎംവിഐ ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട്, ഇയാളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളിൽ നിന്നും 49000 രൂപ കണ്ടെത്തുന്നത്. ബാക്കി തുക ചെക്ക് പോസ്റ്റിലാണ് ഉണ്ടായിരുന്നത്. അന്യസംസ്ഥാന വാഹനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങിയ പണമാണ് ഇതെന്ന് വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ പറഞ്ഞു.