രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് പാടില്ലെന്നും,സ്കൂള്‍ ബാഗിന്റെ ഭാരം വിദ്യാര്‍ഥികളുടെ ശരീരഭാരത്തിന്റെ പത്തു ശതമാനത്തില്‍ താഴെയായിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി / രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ ക്ക് പാടില്ലെന്നും,സ്കൂള്‍ ബാഗിന്റെ ഭാരം വിദ്യാര്‍ഥികളുടെ ശരീരഭാ രത്തിന്റെ പത്തു ശതമാനത്തില്‍ താഴെയായിരിക്കണമെന്നും കേന്ദ്രസര് ക്കാര്. എന്‍സിഇആര്‍ടി (NCERT) നടത്തിയ സര്‍വേയുടെ അടിസ്ഥാന ത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ നയത്തി ലാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്കുന്ന നിര്‍ദേശങ്ങളുള്ളത്. വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തി ല്‍ കൂടരുതെന്നും, ഇരു തോളുകളിലും കൃത്യമായി തൂക്കിയിടാന്‍ കഴിയുന്ന തരത്തിലുള്ള ഭാരം കുറഞ്ഞ ബാഗുകളായിരിക്കണമെന്നും, ചക്രങ്ങള്‍ ഘടിപ്പിച്ചവ പാടില്ലെന്നും, ബാഗിന്റെ ഭാരം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും, ഒന്നാം ക്ലാസിന് മുന്‍പ് ബാഗുകള്‍ പാടില്ലെന്നും പുതിയ നയത്തിൽ നിർദേശിച്ചിരുന്നു.
രണ്ടാംക്ലാസ് വരെ പരമാവധി 2.2 കിലോയും, അഞ്ചാം ക്ലാസുവരെ രണ്ടര കിലോയും, പത്താംക്ലാസില്‍ നാലര കിലോയും, പ്ലസ്ടുവിന് പരമാവധി 5 കിലോ വരെ ഭാരവും മാത്രമേ സ്കൂൾ ബാഗുകൾക്ക് ഉണ്ടാകുവാൻ പാടുള്ളൂ. പുസ്തകം നിശ്ചയിക്കുമ്പോള്‍ ഭാരം കൂടി കണക്കിലെടുക്കണം. പ്രസാധര്‍ പുസ്തകത്തില്‍ ഭാരം രേഖപ്പെടുത്തി യിരിക്കണം. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്കൂളില്‍ ഉറപ്പാക്കി ബാഗിന്റെ ഭാരം കുറയ്ക്കാം എന്നും പുതിയ നയത്തിൽ നിർദേശിച്ചിട്ടുണ്ട്. രണ്ടാംക്ലാസ് വരെ ഹോംവര്‍ക്ക് നൽകാൻ പാടുള്ളതല്ല. ആവശ്യമെങ്കില്‍ രണ്ട് സെറ്റ് പുസ്തകങ്ങള്‍ നല്കി ഒരു സെറ്റ് സ്കൂളില്‍ സൂക്ഷിക്കാവുന്നതാണ്. മൂന്ന് മുതല്‍ അഞ്ചുവരെ ക്ലാസുകളിെല വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂറിൽ കൂടുതൽ ഹോം വര്‍ക്ക് നൽകാൻ പാടില്ല. ഒന്‍പത് മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോംവര്‍ക്ക് നല്‍കരുത്. പുതിയ നയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു.