CovidDeathEditor's ChoiceHealthLatest NewsNationalNewsWorld

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.24 കോടിയിലേക്ക്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ലോകത്താകമാനമുള്ള കോവിഡ് രോഗികൾ 3.24 കോടിയിലേക്ക്. കുതിക്കുകയാണ്. ഇതുവരെയുള്ള കോവിഡ് രോ​ഗികളുടെ എണ്ണം 32,394,982 ആയി. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേർ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ എന്നീ രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയിൽ 7,185,147 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 207,515 പേർ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,431,185 ആയി.

ബ്രസീലിൽ ഇതുവരെ 4,659,909 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 139,883 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,023,789 ആയി ഉയർന്നു. 13 ലക്ഷത്തിലേറെ പേർക്കാണ് റഷ്യയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകൾ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. പുതുതായി 86,508 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച്‌ 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 46,74,987 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച്‌ 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,66,382 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button