CrimeEditor's ChoiceKerala NewsLatest NewsLocal NewsNewsPolitics

വിദേശയാത്ര നടത്തിയും അനധികൃത സ്വത്ത് സമ്പാദിച്ചും സക്കീർ ഹുസ്സൈൻ സി പി എമ്മിനെ പറ്റിച്ചെന്ന് പാർട്ടിതന്നെ കണ്ടെത്തി.

കൊച്ചി / പ്രളയഫണ്ട് തട്ടിപ്പ്, ക്വട്ടേഷന്റെ പേരി​ൽ വ്യവസായി​യെ തട്ടി​ക്കൊണ്ടുപോയി​ ഭീഷണി​പ്പെടുത്തിയ സംഭവം,എസ്ഐയെ ഭീഷണിപ്പെടുത്തൽ, അധനി​കൃത സ്വത്ത് സമ്പാദനം ,തുടങ്ങിയവ യിലൂടെ എറണാകുളത്ത് വിവാദനായകനായി മാറിയ സി പി എം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണ ത്തിന്റെ റിപ്പോർട്ട് പുറത്ത്. പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമുളള ഗുരുതര കണ്ടെത്തലുകളാണ് പാർട്ടി നേതാവിനെതിരെ പാർട്ടിതന്നെ കണ്ടെ ത്തിയിട്ടുള്ളത്.

സക്കീർ ഹുസ്സൈൻ പാർട്ടി ഫോറത്തിൽ അറിയിക്കാതെയാണ് വിദേ ശയാത്രകൾ നടത്തിയത്. പാർട്ടി പിന്നീട് നടത്തിയ അന്വേഷ ണത്തി​ലാണ് വി​ദേശയാത്ര നടത്തി​യെന്ന് വ്യക്തമാവുന്നത്. ഇതേപ്പറ്റി ചോദി​ച്ചപ്പോൾ ദുബായിയിലേക്ക് പോയി​ എന്നാണ് പറഞ്ഞത്. എന്നാൽ തുടർന്ന് പാർട്ടി നടത്തി​യ അന്വേഷത്തി​ൽ ബാങ്കോക്കിലേക്ക് പോയെ ന്ന് കണ്ടെത്തുകയായിരുന്നു​. കളമശേരി മേഖലയിൽ പത്തുവർഷ ത്തിനുളളിൽ നാലുവീടുകൾ ആണ് സക്കീർ ഹുസ്സൈൻ സ്വന്തമാ ക്കിയത്. അഞ്ചാമതൊരു വീടുകൂടി സ്വന്തമാക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇക്കാര്യങ്ങളിലെല്ലാം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഹുസൈൻ, പാർട്ടി​യെ ദുരുപയോഗി​ച്ച് അനധികൃത സ്വത്തു കൾ സമ്പാദിച്ചു എന്നും പാർട്ടി കണ്ടെത്തു കയാണ് ഉണ്ടായത്. സക്കീർ ഹുസൈന തിരുത്തുന്നതിനുളള നടപടി കൾ കളമശേരി ഏരിയാ കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന സ്വയം വിമർശനവും അന്വേഷണ റിപ്പോർട്ടിൽ രണ്ടംഗ കമ്മീഷ ൻ പറഞ്ഞിട്ടുണ്ട്. സക്കീർഹുസൈനെതി​രെ ഉയർന്ന ആരോപ ണങ്ങളി​ൽ കഴമ്പുണ്ടെന്ന് കണ്ട് പാർട്ടി​ അയാളെ പുറത്താക്കി​യി​രുന്നു. പാർട്ടി​ക്ക് ഏറെ അവമതി​പ്പ് ഉണ്ടാക്കി​യ പ്രവൃത്തി​കളാണ് സക്കീർഹുസൈന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരു ത്തിയാണ് നടപടി ഉണ്ടായത്. അതി​നി​ടെ സക്കീർഹുസൈനെതി​രെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളമശേരി​ സ്വദേശി​ ഗി​രീഷ് ബാബു ഇ ഡി​ക്ക് പരാതി​ നൽകി​യിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button