ലോകത്ത് മഹാമാരിയുടെ താണ്ഡവം തുടരുന്നു, രോഗ ബാധിതരുടെ എണ്ണം കുതിക്കുന്നു.
NewsNationalWorldHealthObituary

ലോകത്ത് മഹാമാരിയുടെ താണ്ഡവം തുടരുന്നു, രോഗ ബാധിതരുടെ എണ്ണം കുതിക്കുന്നു.

ന്യൂയോർക്ക് /ലോകത്ത് മഹാമാരി താണ്ഡവമാടുന്നത് തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായിട്ടാണ് വേൾഡോമീറ്ററിന്റെ കണക്കുകൾ പറയുന്നത്. ലോകത്താകെ മഹാമാരി ഇതിനകം കവർന്നത് 20,81,232 പേരുടെ മനുഷ്യ ജീവനാണ്. കഴിഞ്ഞ 24 മണിക്കൂറിനകം ആറര ലക്ഷത്തിലധികം പുതിയ കേസുകൾ ലോകത്താകെ റിപ്പോർട്ട് ചെയ്തു. ഇത് കൂടി ആയപ്പോൾ ആകെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതുകോടി എഴുപത്തിരണ്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പിന്നിട്ടു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടര കോടിയോട് അടുത്തിരിക്കുന്നു. ഒന്നരലക്ഷത്തിലധികം പുതിയ കേസുകൾ ആണ് യു എസ്സിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4.15 ലക്ഷം പേർ മരിച്ചു. ഒന്നര കോടിയോളം പേരാണ് സുഖംപ്രാപിച്ചത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 15,000ത്തിലധികം പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,06,11,719 രോഗബാധിതരാണ് ഉള്ളത്. നിലവിൽ1.89 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. 1,02,65,162 പേർ രോഗമുക്തി നേടി. 1.52 ലക്ഷം പേർ ഇതിനകം മരണപെട്ടു.

ബ്രസീലിൽ 2.12 ലക്ഷം പേർ മരിച്ചു. എൺപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം മുപ്പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Related Articles

Post Your Comments

Back to top button