Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.

തിരുവനന്തപുരം/ രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പി ച്ചു. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയായി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില ഇതോടെ 1296 രൂപയായി ഉയരുകയും ചെയ്തു. നേരത്തെ ഇത് 1241 രൂപയായിരുന്നു. അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.