CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews

കോ​വി​ഡ്: പ്ര​ധാ​ന​മ​ന്ത്രി ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളിച്ചു.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം. ബു​ധ​നാ​ഴ്ച​യാ​ണ് യോ​ഗം. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്.അ​ടു​ത്ത ഘ​ട്ട സാ​മ്പത്തിക പാ​ക്കേ​ജ് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യോ​ഗ​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മാ​ണ് ഉ​ള്ള​ത്. പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ള്‍ വ​ലി​യ തോ​തി​ലേ​ക്ക് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക​ട​ക്കു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും നേ​രി​ടേ​ണ്ടി വ​രു​ന്നു. ഇ​തി​നൊ​പ്പം അ​ടു​ത്ത ഘ​ട്ട അ​ണ്‍​ലോ​ക്ക് ഘ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button