കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സംഘര്‍ഷം;
കാസര്‍കോട്: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രയ്ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരള അതിര്‍ത്തിയില്‍ പ്രതിഷേധം ഉയരുന്നു.
കാസര്‍കോട് തലപ്പാടിയിലാണ് പ്രതിഷേധം രൂക്ഷമാകുന്നത്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക് പോകാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നും തിരിച്ചിങ്ങോട്ടും വാഹനങ്ങള്‍ വരേണ്ട ആവശ്യമില്ലെന്നു പറഞ്ഞാണ് പ്രതിഷേധം ശക്തമാക്കുന്നത്.
കര്‍ണാടകയില്‍ നിന്നും ആളുകളെ കടത്തിവിടില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പ്രശ്‌നം വശളായി.സമയം കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിഗണിച്ചതിനു ശേഷമേ കര്‍ണാടകയിലേക് പ്രവേശിക്കാനാകൂ എന്നാണ് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇതോടെ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് അതിര്‍ത്തി വരെ മാത്രമേ ഉണ്ടാകൂ എന്ന് കെ എസ് ആര്‍ ടി സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.